ശബരിമല :- മാളികപ്പുറം ക്ഷേത്രത്തിനടുത്ത് നിർമിക്കുന്ന പുതിയ നവഗ്രഹ ക്ഷേത്രത്തിലെ പ്രതിഷ്ഠ ജൂലായ് 13-ന് നടക്കും. രാവിലെ 11-നും 12-നും മധ്യേയുള്ള കന്നിരാശി മുഹൂർത്തത്തിൽ, തന്ത്രിമാരായ കണ്ഠര് രാജീവര്, കണ്ഠര് ബ്രഹ്മദത്തൻ എന്നിവരുടെ കാർമികത്വത്തിലാണ് പ്രതിഷ്ഠാകർമം.
ചടങ്ങുകൾക്കായി 11-ന് വൈകുന്നേരം 5 മണിക്ക് ശബരിമലനട തുറക്കും. ആചാര്യവരണത്തിന് ശേഷം തന്ത്രിയുടെ മുഖ്യകാർമികത്വത്തിൽ ശുദ്ധിക്രിയകൾ ആരംഭിക്കും.