ശൈഖുനാ മാണിയൂർ ഉസ്താദ് പണ്ഡിത ലോകത്തെ തീരാനഷ്ടം - സയ്യിദ് അസ്‌ലം തങ്ങൾ അൽ മഷ്ഹൂർ


കണ്ണാടിപ്പറമ്പ് :- പണ്ഡിത ലോകത്തെ നിറ സാന്നിധ്യം മർഹൂം ശൈഖുനാ മാണിയൂർ അഹ്മദ് മുസ്‌ലിയാർ (ന:മ) അനുസ്മരണവും ദുആ മജ്ലിസും കണ്ണാടിപ്പറമ്പ് ദാറുൽ ഹസനാത്ത് ഇസ്ലാമിക്‌ കോളേജിൽ വെച്ച് നടന്നു. സയ്യിദ് അസ്‌ലം തങ്ങൾ അൽമശ്ഹൂർ ഉദ്ഘാടനം നിർവഹിച്ചു. പണ്ഡിത ലോകത്തെ തീരാ നഷ്ടമാണ് മാണിയൂർ ഉസ്താദിന്റെ വിയോഗമെന്ന് അസ്‌ലം തങ്ങൾ കൂട്ടിച്ചേർത്തു. കോളേജ് പ്രിൻസിപ്പൽ സയ്യിദ് അലി ഹാഷിം തങ്ങൾ അധ്യക്ഷനായി.

വേദിയിൽ മുസ്ലിം ലീഗ് നേതാവും ഹസനാത് വൈസ് പ്രസിഡന്റുമായ അബ്ദുറഹ്മാൻ കല്ലായി, അബ്ദുല്ല ഫൈസി, മുഹമ്മദലി ഫൈസി, ഖമറുദ്ദീൻ ഫൈസി, അസീസ് ബാഖവി, വി.എ മുഹമ്മദ് കുഞ്ഞി, നൂറുദ്ദീൻ ഹുദവി, കെ.പി അബൂബക്കർ ഹാജി, ടി.പി ആലിക്കുട്ടി ഹാജി, സി.പി മായിൻ മാസ്റ്റർ, പി.വി മൊയ്തീൻ ഹാജി, യൂസുഫ് മൗലവി, എ.ടി മുസ്തഫ ഹാജി, ഒ.പി മൂസാൻ ഹാജി, ടി.പി അമീൻ, കെ.ടി മുഹമ്മദ് കുഞ്ഞി, കെ.കെ മുഹമ്മദലി, മുഹമ്മദ് മാങ്കടവ്, കബീർ കണ്ണാടിപ്പറമ്പ് എന്നിവർ പങ്കെടുത്തു. ജനറൽ സെക്രട്ടറി കെ.എൻ മുസ്തഫ സ്വാഗതവും മുഹമ്മദ് കുഞ്ഞി മാസ്റ്റർ നന്ദിയും പറഞ്ഞു.

Previous Post Next Post