അജ്മാനിൽ മരിച്ച മുണ്ടേരി സ്വദേശിയുടെ ഖബറടക്കം ഇന്ന്


മുണ്ടേരി: യുഎഇയിലെ അജ്മാനിൽ മരിച്ച മുണ്ടേരി ചാപ്പയിലെ ഫസലിൻ്റെ (41) ഖബറടക്കം ഇന്ന് ജൂൺ 12 വ്യാഴാഴ്ച നടക്കും. ചാപ്പയിലെ ചാലിൽ ഇബ്രാഹിമിൻ്റെയും നസീമയുടെയും മകനാണ്. ജോലി ആവശ്യാർത്ഥം രണ്ടാഴ്ച മുമ്പാണ് ഫസൽ അജ്മാനിലേക്ക് പോയത്. 

ഇന്ന് രാവിലെ കരിപ്പൂർ വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം ഉച്ചയ്ക്ക് 2 മണിയോടെ ചാപ്പ കോട്ടംറോഡ് വീട്ടിൽ  എത്തിക്കും. തുടർന്ന് കൊട്ടാനിച്ചേരി പള്ളിയിൽ മയ്യിത്ത് നിസ്കാരം. പിന്നീട് കോളിന്മൂലയിലെ വീട്ടിലും എത്തിച്ച ശേഷം കാനച്ചേരി ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കം നടക്കും. 

Previous Post Next Post