വളപട്ടണം :- വയോധികനെ കടവരാന്തയിൽ മരിച്ച നിലയിൽ കണ്ടെത്തി. പാപ്പിനിശേരി അരോളിയിലെ എം.നാരായണനെ (76) യാണ് വീടിന് സമീപത്തെ ആയുർവേദ കടവരാന്തയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ചൊവ്വാഴ്‌ച രാവിലെ മരുമക്കളുടെ വീട്ടിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് വീട്ടിൽ നിന്നും പോയതായിരുന്നു. ഇന്ന് രാവിലെ 6.45 ഓടെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വളപട്ടണം പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.
ഭാര്യ : ശാന്ത
മക്കൾ : പ്രിയേഷ്, പ്രിയ
മരുമകൻ : റിയേഷ്
സഹോദരി : പത്മാവതി.