സേവാഭാരതി സ്ഥാനീയ സമിതി ഓഫീസ് പെരുമാച്ചേരി തുറന്നു


കൊളച്ചേരി :- 
സേവാഭാരതി യുടെ ഓഫീസ് പെരുമാച്ചേരി ഗാന്ധിസ്മാരക വായനശാല യ്ക്ക് സമീപം ഇന്ന് ആരംഭിച്ചു. രാഷ്ട്രീയ സ്വയം സേവക് സംഘം കണ്ണൂർ ജില്ലാ ഭൗതിക് പ്രമുഖ് നാരായണൻ എം വിളക്ക് തെളിയിച്ചു ഉൽഘാടനം ചെയ്തു.

കൊളച്ചേരി സേവാ ഭാരതി പ്രസിഡണ്ട്‌ പ്രശാന്ത്,  സെക്രട്ടറി മഹേഷ്‌, ബി ജെ പി സംസ്ഥാന കൌൺസിൽ അംഗം ബേബി സുനാകർ, രാഗേഷ് കോട്ടോടി തുടങ്ങിയവർ സംസാരിച്ചു.

ചടങ്ങിൽ എ കെ സുധീർ അധ്യക്ഷൻ ആയി. എം സുനീഷ് സ്വാഗതവും കെ പി സുരേശൻ നന്ദിയും പറഞ്ഞു.

Previous Post Next Post