NEET പരീക്ഷയിൽ കേരളത്തിന്റെ ഒൻപതാം റാങ്കു നേട്ടവുമായി കൊളച്ചേരിക്കാർക്ക് അഭിമാനമായി അനുജിത്


കൊളച്ചേരി :-
ഓൾ ഇന്ത്യ മെഡിക്കൽ പ്രവേശന പരീക്ഷാ ഫലം (നീറ്റ് ) പ്രസിദ്ധീകരിച്ചപ്പോൾ പരിയാരം സ്വദേശിയായ എ.പി. അനുജിത്തിന് അഖിലേന്ത്യാ തലത്തിൽ 462 റാങ്ക് നേട്ടം ഒപ്പം കേരള റാങ്കിൽ ഒൻപതാമതും. 1200-ൽ 1197 മാർക്കോടെയാണ് വിജയിച്ചത്.

കൊളച്ചേരി സ്വദേശിയായ എക്സൈസ് വകുപ്പിൽ നിന്ന് പ്രിവൻറ്റീവ് ഓഫീസറായി വിരമിച്ച എം.രാജീവന്റെയും എ.പി. പ്രവീണയുടെയും മകനാണ് അനുജിത്.

അനുജിത് മാങ്ങാട്ട് പറമ്പ് കേന്ദ്രീയ വിദ്യാലയത്തിൽ നിന്ന് പത്താംതരം കഴിഞ്ഞതിനു ശേഷം ,പയ്യന്നൂർ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും ഹയർ സെക്കൻഡറിയിൽ 1200 ൽ 1197 മാർക്കോടുകൂടി പാസാകുകയും, തുടർന്ന് ബ്രില്യൻ്റ് പാലായിൽ നീറ്റ് പരിശീലനത്തിന് ഏർപ്പെടുകയും ചെയതാണ് ഈ നേട്ടം കൈവരിച്ചത്.

സഹോദനായ നവനീത് ബെംഗളൂരുവിൽ എൻജിനീയറാണ്. ഇരട്ട സഹോദരനായ അനുദീപ് കൊല്ലം ടികെഎം എൻജിനിയറി ങ് കോളേജിൽ ഇലക്ട്രോണിക് ആൻഡ് കമ്യൂണിക്കേഷൻ വിദ്യാർഥിയാണ്.

പോണ്ടിച്ചേരിയിലോ കോഴിക്കോട് മെഡിക്കൽ കോളേജിലോ തുടർന്ന് പഠനം നടത്താനാണ് ആഗ്രഹമെന്ന് അനുജിത്ത് പറഞ്ഞു.

ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസുകളിലൂടെ ജില്ലയിൽ സുപരിചിതനായ കൊളച്ചേരിപ്പറമ്പ് സ്വദേശിയായ എം രാജീവൻ നാലുമാസം മുമ്പാണ് സർവീസിൽനിന്ന് വിരമിച്ചത്.


Previous Post Next Post