കോഴിക്കോട് :- കോവിഡ് വർധിച്ചുവരുന്ന സാഹചര്യത്തിൽ തീവണ്ടികളിൽ എല്ലാ കോച്ചുകളിലും ലിക്വിഡ് ഹാൻഡ് വാഷ് ലഭ്യമാക്കാൻ റെയിൽവേ തീരുമാനിച്ചു. മുൻപ് ഇത് എ.സി കോച്ചുകളിൽ മാത്രമാണ് ലഭ്യമായിരുന്നത്. ഇതു സംബന്ധിച്ച നിർദേശം ഓൺ ബോർഡ് ക്ലീനിങ് കോൺട്രാക്ടർമാർക്ക് റെയിൽവേ ബോർഡ് ഡയറക്ടർ നൽകി.