ശബരിമലനട നാളെ തുറക്കും


ശബരിമല :- പ്രതിഷ്ഠാദിന പൂജകൾക്കായി ശബരിമല ക്ഷേത്രനട നാളെ ബുധനാഴ്ച വൈകുന്നേരം 5 മണിക്ക് തുറക്കും. മേൽശാന്തി അരുൺകുമാർ നമ്പൂതിരി ശ്രീകോവിൽ തുറന്ന് ദീപം തെളിയിക്കും. തുടർന്ന് ഭക്തർക്ക് ദർശനം നടത്താം. പ്രതിഷ്ഠാദിനമായ വ്യാഴാഴ്ച രാവിലെ പതിവുപൂജകൾ നടക്കും. ദർശനത്തിന് വെർച്വൽ ക്യൂ ബുക്കിങ് ആരംഭിച്ചിട്ടുണ്ട്.

Previous Post Next Post