നാറാത്ത് :- നാറാത്ത് ഗ്രാമപഞ്ചായത്തിലെ 10-ാം വാർഡിൽ കണ്ണാടിപ്പറമ്പ് ചേരികമ്പനി കനാൽ റോഡിന് സമീപത്തെ ( House No.115) കെ.ടി ഹലീമയുടെ വീട് തകർന്നു. വീടിന്റെ അടുക്കളഭാഗമാണ് തകർന്നുവീണത്.
ഇന്നലെ രാത്രിയിലുണ്ടായ മഴയിലാണ് വീട് തകർന്നത്. അപകടത്തിൽ ആളപായമില്ല. വീട്ടുസാധനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.