കുറ്റ്യാട്ടൂർ പഞ്ചായത്ത് സർവ്വീസ് സഹകരണ ബേങ്കിൽ സൺഡേ ബേങ്കിങ് പ്രവർത്തനം ആരംഭിച്ചു


ചട്ടുകപ്പാറ :- കുറ്റ്യാട്ടൂർ പഞ്ചായത്ത് സർവ്വീസ് സഹകരണ ബേങ്കിൽ സൺഡേ ബേങ്കിംങ്ങ് പ്രവർത്തനം ആരംഭിച്ചു. ചെക്കിക്കുളം ബ്രാഞ്ചിൽ എല്ലാ ഞായറാഴ്ചയും രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെ ബേങ്ക് തുറന്ന് പ്രവർത്തിക്കും. തളിപ്പറമ്പ് സഹകരണ അസിസ്റ്റൻ്റ് രജിസ്ട്രാർ (ജനറൽ) കെ.വി പവിത്രൻ ഉദ്ഘാടനം ചെയ്തു. 

ബേങ്ക് പ്രസിഡണ്ട് പി.വി ഗംഗാധരൻ അദ്ധ്യക്ഷത വഹിച്ചു. എ.വി ജയരാജൻ, എം.സി ശശീന്ദ്രൻ , എം.പി പ്രസന്ന എന്നിവർ സംസാരിച്ചു. ബേങ്ക് സെക്രട്ടറി ആർ.വി രാമകൃഷ്ണൻ സ്വാഗതവും ചെക്കിക്കുളം ബ്രാഞ്ച് മാനേജർ കെ.സി ശിവാനന്ദൻ നന്ദിയും പറഞ്ഞു.



Previous Post Next Post