കരിങ്കൽക്കുഴി :- വേൾഡ് എൽഡർ അബ്യൂസ് അവേർനെസ്സ് ദിനത്തോടനുബന്ധിച്ച് ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെയും തളിപ്പറമ്പ് താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ നണിയൂർ ജ്ഞാനദീപം വായനശാല & ഗ്രന്ഥാലയം വയോജനങ്ങൾക്ക് നിയമ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.
മുതിർന്ന പൗരന്മാരുടെ അവകാശങ്ങൾ, മുതിർന്ന പൗരന്മാർക്കെതിരെയുള്ള ചൂഷണം, സീനിയർ സിറ്റിസൺ ആക്ട് എന്ന വിഷയത്തിൽ അഡ്വ: അബൂബക്കർ കെ.പി ക്ലാസ്സ് എടുത്തു. വായനശാല എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളായ ബിജു, സന്ദീപ, ഉദയകുമാർ, ഷൈന എന്നിവർ നേതൃത്വം നൽകി. വായനശാല സെക്രട്ടറി ഷീജ സ്വാഗതവും പാരാ ലീഗൽ വളണ്ടിയർ സറീന കെ.എം.പി നന്ദിയും പറഞ്ഞു.