കൊളച്ചേരി :- ബി.ജെ.പി കൊളച്ചേരി പഞ്ചായത്ത് കമ്മറ്റി ശ്യാമപ്രസാദ് മുഖർജി സ്മൃതിദിനം ആചരിച്ചു. ഈശാനമംഗലം സ്ഥിതി ചെയ്യുന്ന പാർട്ടി ഓഫീസിൽ പുഷ്പാർച്ചന നടത്തി.
BJP കൊളച്ചേരി പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് ഇ.പി ഗോപാലകൃഷ്ണൻ അനുസ്മരണ ഭാഷണം നടത്തി. ജനറൽ സെക്രട്ടറി ദേവരാജൻ പി.വി, വാർഡ് മെമ്പർ ഗീത വി.വി, പ്രതീപൻ.ടി എന്നിവർ സംസാരിച്ചു. വിനോദൻ.പി, സതീശൻ എം.വി, ചന്ദ്രികാ വാര്യർ എന്നിവർ നേതൃത്വം നൽകി.