തിരുവനന്തപുരം :- ഹയർസെക്കൻഡറി, വിഎച്ച്എസ്ഇ പ്രവേശനത്തിനുള്ള ആദ്യ അലോട്മെന്റ് തിങ്കളാഴ്ച പ്രസിദ്ധീകരിക്കും. അലോട്മെന്റ് ലഭിക്കുന്നവർക്ക് ചൊവ്വാഴ്ച രാവിലെ 10 മുതൽ വ്യാഴാഴ്ച വൈകുന്നേരം 5 മണി വരെ സ്കൂളിൽ ചേരാം.
പ്ലസ് വണ്ണിൽ 2.47 ലക്ഷം കുട്ടികളാണ് ആദ്യ അലോട്മെൻ്റിൽ ഉൾപ്പെടുന്നത്. ആകെ അപേക്ഷകർ 4.62 ലക്ഷം, മെറിറ്റ് സീറ്റ് 3.17 ലക്ഷം. വിഎച്ച്എസ്ഇയിൽ ഇത്തവണ ലഭിച്ചത് 48,000 അപേക്ഷകളാണ്.