പരിയാരം :- പേവിഷബാധ ലക്ഷണത്തോടെ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപ്രതിയിൽ ചികിത്സയിലുള്ള അഞ്ചുവയസ്സുകാരന്റെ ആദ്യപരിശോധനയിൽ റേബീസ് സ്ഥിരീകരിച്ചില്ല. കൂടുതൽ പരിശോധനയ്ക്കായി വീണ്ടും സാംപിളെടുത്ത് കോയ മ്പത്തൂരിലേക്ക് അയച്ചു.
തമിഴ്നാട് സ്വദേശികളുടെ മകന് കഴിഞ്ഞ മാസം 31ന് പയ്യാമ്പലത്തെ വിട്ടുമുറ്റത്തുവച്ചാണ് കണ്ണിലും കാലിലും തെരുവുനായയുടെ കടിയേറ്റത്. പനിയും ഉമിനീർ ഇറക്കാൻ പ്രയാസവും ഉണ്ടായതിനാൽ ജില്ലാ ആശുപത്രിയിലും പിന്നീട് കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.