ജോലി ഒഴിവുകൾ


ഓഫീസ് അറ്റൻഡന്റ് ഒഴിവ്

മട്ടന്നൂർ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി സിവിൽ ജുഡീഷ്യറി വകുപ്പിൽ കരാർ അടിസ്ഥാനത്തിൽ ഓഫീസ് അറ്റൻഡന്റിനെ നിയമിക്കുന്നു. കോടതികൾ, കോടതിയോട് സമാനതയുള്ള വകുപ്പുകൾ, മറ്റ് സർക്കാർ വകുപ്പുകൾ എന്നിവിടങ്ങളിൽ നിന്ന് വിരമിച്ച 62 വയസ്സ് പൂർത്തിയാകാത്തവർക്ക് അപേക്ഷിക്കാം. കോടതികളിൽ നിന്ന് വിരമിച്ചവർക്ക് മുൻഗണന. ബയോഡാറ്റ, മൊബൈൽ നമ്പർ, ആധാർ കാർഡിന്റെ പകർപ്പ്, വയസ്സ്, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ജില്ലാ ജഡ്ജ്, ജില്ലാ കോടതി, തലശ്ശേരി - 670101 എന്ന വിലാസത്തിൽ ജൂൺ 20 ന് വൈകുന്നേരം അഞ്ചിനകം നേരിട്ടോ, തപാൽ മുഖേനയോ അപേക്ഷ ലഭിക്കണം. ഇ മെയിൽ: dctly@kerala.gov.in, ഫോൺ: 0490 2341008

സ്പെഷ്യലിസ്റ്റ് ഡോക്ടർ, നേഴ്സ് നിയമനം

എൻ എച്ച് എമ്മിന് കീഴിൽ സ്പെഷ്യലിസ്റ്റ് ഡോക്ടർ, സ്റ്റാഫ് നഴ്സ് തസ്തികകളിൽ കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. അപേക്ഷകൾ സമർപ്പിക്കാനും വിശദവിവരങ്ങൾക്കും www.arogyakeralam.gov.in വെബ്സൈറ്റ് സന്ദർശിക്കാം. അപേക്ഷകൾ ജൂൺ 10 ന് വൈകീട്ട് അഞ്ചിനകം ലഭിക്കണം. ഇ മെയിൽ: dpmknr@gmail.com, ഫോൺ: 0497 2709920

അക്രഡിറ്റഡ് എഞ്ചിനീയര്‍, ഓവര്‍സിയര്‍ നിയമനം

കണ്ണൂര്‍ ഐടിഡിപി ഓഫീസിന്റെ കീഴില്‍ കരാര്‍ അടിസ്ഥാനത്തില്‍ അക്രഡിറ്റഡ് എഞ്ചിനീയര്‍, ഓവര്‍സിയര്‍ നിയമനത്തിന് ജില്ലയിലെ അര്‍ഹരായ പട്ടികവര്‍ഗ വിഭാഗക്കാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. സിവില്‍ എഞ്ചിനീയറിംഗില്‍ ബി.ടെക്, ഡിപ്ലോമ, ഐ.ടി.ഐ യോഗ്യതയുള്ള 21 നും 35 വയസ്സിനുമിടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം ജൂണ്‍ 11 ന് രാവിലെ 11 മണിക്ക് കണ്ണൂര്‍ ഐ.ടി.ഡി. പ്രൊജക്ട് ഓഫീസില്‍ അഭിമുഖത്തിന് എത്തണം. ഫോണ്‍: 0497-2700357

അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ നിയമനം

കണ്ണൂര്‍ അര്‍ബന്‍ ഐ.സി.ഡി.എസ് പ്രൊജക്ട് പരിധിയിലുള്ള കോര്‍പറേഷന്‍ സോണല്‍ ഡിവിഷന്‍ നമ്പര്‍ 46 (തെക്കി ബസാര്‍) ലുള്ള സെന്റര്‍ നമ്പര്‍ ഒന്ന് സൗത്ത് ബസാര്‍, ഡിവിഷന്‍ നമ്പര്‍ 50 (ആയിക്കര) ലുള്ള സെന്റര്‍ നമ്പര്‍ 40 താവക്കര ഈസ്റ്റ് എന്നീ അങ്കണവാടികളില്‍ അങ്കണവാടി കം ക്രഷിലേക്ക് വര്‍ക്കറുടെയും ഹെല്‍പ്പറുടെയും തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കോര്‍പറേഷന്‍ സോണലിലെ സ്ഥിര താമസക്കാരായ 18 നും 35 നുമിടയില്‍ പ്രായമുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം. പ്രസ്തുത ഡിവിഷനുകളിലെ സ്ഥിരതാമസക്കാര്‍ക്ക് മുന്‍ഗണന. അപേക്ഷകള്‍ ജൂണ്‍ 10 ന് വൈകുന്നേരം അഞ്ചിനകം തളിക്കാവ് കണ്ണൂര്‍ അര്‍ബന്‍ ഐ.സി.ഡി.എസ് കാര്യാലയത്തില്‍ എത്തിക്കണം. ഫോണ്‍: 0497 2708150

റിസോഴ്സ് അധ്യാപക നിയമനം

പൊതുവിദ്യാഭ്യാസ വകുപ്പ് ഇംഗ്ലീഷ് എന്റിച്ച്മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി റിസോഴ്സ് അധ്യാപകരെ തെരഞ്ഞെടുക്കുന്നു. ബി എ ഇംഗ്ലീഷ് ബിരുദത്തോടൊപ്പം ടിടിസി,ഡി എഡ്, ഡിഇഐ എഡ്, ബി എഡ് ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ഇംഗ്ലീഷ് ബിരുദാനന്തര ബിരുദം, അസാപ് സ്‌കില്‍ ഡെവലപ്മെന്റ് എക്സിക്യൂട്ടീവ് പരിശീലനം, അംഗീകൃത സ്ഥാപനത്തില്‍ നിന്ന് കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷില്‍ ഡിപ്ലോമ എന്നിവ അധിക യോഗ്യതയായി പരിഗണിക്കും. ഉദ്യോഗാര്‍ഥികള്‍ ജൂണ്‍ 10 ന് രാവിലെ 10.30 ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി കണ്ണൂര്‍ വിദ്യാഭ്യാസ ഉപ ഡയറക്ടറുടെ കാര്യാലയത്തില്‍ കൂടിക്കാഴ്ച

Previous Post Next Post