പാടിയിൽ പടിയിലെ ഇളനീർ സംഘം കൊട്ടിയൂരിലേക്ക് പുറപ്പെട്ടു


കൊളച്ചേരി :- പാടിയിൽ പടിയിലെ ഇളനീർ സംഘം കൊട്ടിയൂരിലേക്ക് പുറപ്പെട്ടു. പടിയിൽ കാരണവർ വി.കെ അജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്ന് രാവിലെയാണ് പാടിയിൽ പടിയിൽ നിന്ന് പുറപ്പെട്ടത്. പാടിയിൽ പടിയിൽ നിന്നും കൊളച്ചേരി വേലൂർകണ്ടി മടപ്പുരയിലെത്തി കൊട്ടിയൂരിലേക്ക് യാത്ര തുടർന്നു.

വി.കെ അജയകുമാർ, അഖിൽ.പി, രവീന്ദ്രൻ.പി, ശശിധരൻ.പി, അതുൽ കെ.വി, മഹീന്ദ്രൻ എം.വി, ശ്രീശൻ ചിറക്കൽ, ഗംഗാധരൻ നിടിയേങ്ങ എന്നിവരാണ് പാടിയിൽ പടിയിലെ ഇളനീർ വ്രതക്കാരുടെ സംഘത്തിലുള്ളത്. ജൂൺ 17 ന് ഇവർ കൊട്ടിയൂരിലെത്തും.

Previous Post Next Post