മുണ്ടേരിക്കടവ് :- കൊളച്ചേരി പഞ്ചായത്ത് പതിനൊന്നാം വാർഡിലെ മുണ്ടേരിക്കടവ്, നൂഞ്ഞേരി സദ്ഗ്രാമം അംഗൻവാടികളിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു. MSF ബാലകേരളം നൂഞ്ഞേരി ശാഖയുടെ നേതൃത്വത്തിൽ കുട്ടികൾക്ക് ഉപഹാരം നൽകി. MSF കൊളച്ചേരി പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് നിഹാൽ ഇബ്രാഹിം, ഷാഫി നൂഞ്ഞേരി തുടങ്ങിയവർ ഉപഹാരം കൈമാറി.
വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമൊപ്പം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.വി കബീർ, വാർഡ് മെമ്പർ നാസിഫ പി.വി, വാർഡ് വികസന സമിതി കൺവീനർ ഹിളർ സി.എച്ച്, ALMSC അംഗങ്ങളായ പ്രേമലത രഘുനാഥ്, മാലിനി, മഹേഷ്, രാഗേഷ്, വി.പി പരി തുടങ്ങിയവർ പങ്കെടുത്തു..