ചേലേരി :- അങ്കണവാടി പ്രവേശനോത്സവത്തിന്റെ ഭാഗമായി നൂഞ്ഞേരി സങ്കേതം അങ്കണവാടിയിൽ പ്രവേശനം നൽകിയ മുഴുവൻ കുട്ടികൾക്കും മൊമെന്റോ നൽകി സ്വീകരിച്ചു.
വെൽഫെയർ പാർട്ടി നൂഞ്ഞേരി വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് കുട്ടികൾക്ക് ഫോട്ടോ പതിച്ച മൊമെന്റോ നൽകിയത്. വെൽഫെയർ പാർട്ടി കൊളച്ചേരി പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് എം.വി മൊമെന്റോകൾ കൈമാറി. അനീഷ് പാലച്ചാൽ, പി.വി നൂറുദ്ധീൻ എന്നിവർ നേതൃത്വം നൽകി.