കൊളച്ചേരി:- പെൻഷൻ ഉൾപ്പെടെ സഹകരണ മേഖലയിൽ ജോലി ചെയ്യുന്ന കമ്മീഷൻ ജീവനക്കാരുടെ വർഷങ്ങാളായുള്ള ആവശ്യങ്ങൾ അംഗീകരിക്കണമെന്ന് കേരള കോ- ഓപ്പ്: എംപ്ലോയീസ് യൂണിയൻ(CITU) മുല്ലക്കൊടി ബേങ്ക് യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു.
മുല്ലക്കൊടി ബേങ്ക് ഹാളിൽ യൂണിയൻ സംസ്ഥാന കമ്മറ്റി അംഗം എം. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. ഇ.പി. ജയരാജൻ അധ്യക്ഷനായി. പി.ബിജു പ്രവർത്തനറിപ്പോർട്ടും കെ.വി.രാജേഷ് വരവ്-ചിലവ് കണക്കും അവതരിപ്പിച്ചു. പി.വത്സലൻ, പി.സജിത്ത്കുമാർ, കെ.കെ.കൃഷ്ണൻ. സി.എൻ.സീമ, സി.വി. പ്രകാശൻ തുടങ്ങിയവർ സംസാരിച്ചു.
ഭാരവാഹികൾ
എം.വി.ഷിജിൻ(പ്രസിഡണ്ട്) വി.സജിത്ത് (വൈ.പ്രസിഡണ്ട്) പി.ബിജു(സെക്രട്ടറി) എൻ.ബിന്ദു(ജോ.സെക്രട്ടറി) കെ.വി.രാജേഷ്(ട്രഷറർ)