ചേലേരി :- മലർവാടി ലിറ്റിൽ സ്കോളർ സംസ്ഥാന തലത്തിൽ സംഘടിപ്പിക്കുന്ന വിജ്ഞാനോത്സവത്തിന്റെ ഭാഗമായുള്ള ചേലേരി മേഖലാതല മത്സരം ആഗസ്ത് 2 ശനിയാഴ്ച ഉച്ചയ്ക്ക് 2 മണി മുതൽ 4 മണി വരെ കണ്ണാടിപ്പറമ്പ് ദേശസേവ യു.പി സ്കൂളിൽ വെച്ച് നടക്കും.
ഒന്ന് മുതൽ ഏഴ് വരെ ക്ലാസുകളിൽ സ്കൂളുകളിൽ പഠിക്കുന്ന കുട്ടികൾക്ക് പങ്കെടുക്കാം. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നേടുന്നവർക്ക് ആകർഷകമായ സമ്മാനങ്ങൾ ഉണ്ടായിരിക്കും. എൽ.പി, യു.പി കാറ്റഗറികളിലായി നടക്കുന്ന മത്സരം പൊതുവിജ്ഞാനത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ താഴെക്കാണുന്ന നമ്പറിൽ ബന്ധപ്പെടുക.
7025519190, 9567210078