മയ്യിൽ :- എംഎംസി ഹോസ്പിറ്റലിൽ ലോക ORS ദിനത്തോടനുബന്ധിച്ച് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ഡോക്ടർ ജിയോഫ് നിഹാൽ (PAEDIATRICIAN, CMD, MMC HOSPITAL) നേതൃത്വം നൽകി. ORS ന്റെ പ്രാധാന്യത്തെക്കുറിച്ചും, എങ്ങനെ ജീവൻ രക്ഷാ ലായനിയായി മാറുന്നതെന്നും വിശദീകരിച്ചു.
സഫ തസ്‌ലീം (DIETICIAN, MMC HOSPITAL) ORS തയ്യാറാക്കുന്ന രീതിയും അതിന്റെ പ്രയോജനങ്ങളും ഭക്ഷണരീതികളെക്കുറിച്ചും ക്ലാസ്സെടുത്തു. കുട്ടികൾക്കായി ക്വിസ് മത്സരവും സംഘടിപ്പിച്ചു. ഹോസ്പിറ്റലിൽ വരുന്ന രോഗികൾക്കും സന്ദർശകർക്കും ORS ന്റെ പ്രാധാന്യം വ്യക്തമാക്കുന്ന ലഘുലേഖയും, ORS പാക്കറ്റും വിതരണം ചെയ്തു.