ചേലേരി:-പ്രഭാത് വായന ശാല വളവിൽ ചേലേരിയും , കേരള സർക്കാർസാംസ്കാരിക വകുപ്പും സംഘടിപ്പിച്ച എടക്കാട് ബ്ലോക്ക് വജ്ര ജൂബിലി ഫെല്ലോഷിപ്പ് സൗജന്യ കലാ പരിശീലന പദ്ധതി ഉദ്ഘാടനം കൊളച്ചേരി ഗ്രാമ പഞ്ചായത്ത് മെമ്പർ ഇ കെ അജിത നിർവ്വഹിച്ചു. സജിത്ത് പാട്ടയം അദ്ധ്യക്ഷത വഹിച്ചു. പ്രിയ കൂടാളി, കെ ആർ ദിനേശൻ എന്നിവർ പ്രസംഗിച്ചു.