കമ്പിൽ:-കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്നുവീണ് ബിന്ദുവെന്ന സ്ത്രീ മരിക്കാനിടയായ സംഭവത്തിൽ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് ആരോഗ്യ മന്ത്രി വീണാ ജോർജ് രാജി വെക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന യൂത്ത് ലീഗ് പഞ്ചായത്ത് തലത്തിൽ ആഹ്വാനം ചെയ്ത റോഡ് ഉപരോധം കമ്പിൽ ടൗണിൽ നടന്നു
കൊളച്ചേരി പഞ്ചായത്ത് മുസ് ലിം യൂത്ത് ലീഗ് സംഘടിപ്പിച്ച റോഡ് ഉപരോധത്തിനു മുന്നോടിയായുള്ള പ്രതിഷേധ പ്രകടനം പന്ന്യങ്കണ്ടിയിൽ നിന്നും ആരംഭിച്ചു. ശേഷം കമ്പിൽ ടൗണിൽ നടന്ന ഉപരോധത്തിൽ നിരവധി യൂത്ത് ലീഗ് പ്രവർത്തകർ അണിനിരന്നു
റോഡ് ഉപരോധ സമരത്തിന് കൊളച്ചേരി പഞ്ചായത്ത് മുസ് ലിം യൂത്ത് ലീഗ് പ്രസിഡണ്ട് മൻസൂർ പാമ്പുരുത്തി, ജനറൽ സെക്രട്ടറി ജാബിർ പാട്ടയം, വൈസ് പ്രസിഡണ്ട് അബ്ദു പന്ന്യങ്കണ്ടി, സെക്രട്ടറി ടി പി നിയാസ് കമ്പിൽ, എം എസ് എഫ് പഞ്ചായത്ത് പ്രസിഡണ്ട് റാസിം പാട്ടയം, അബ്ദു പള്ളിപ്പറമ്പ്, ടി പി ബഷീർ, മുസ്തഫ ആദം തുടങ്ങിയവർ നേതൃത്വം നൽകി
പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് എം അബ്ദുൽ അസീസ്, ജനറൽ സെക്രട്ടറി ആറ്റക്കോയ തങ്ങൾ, സഹഭാരവാഹികളായ കെ ഷാഹുൽ അമീദ്, പി കെ പി നസീർ, അന്തായി ചേലേരി അഭിവാദ്യം ചെയ്തു