ചേലേരി:-വായനാ പക്ഷാചരണത്തിന്റെ ഭാഗമായി വളവിൽ ചേലേരി പ്രഭാത് വായനശാല & ഗ്രന്ഥാലയം ബഷീർ അനുസ്മരണം നടത്തി. വായനശാല സെക്രട്ടറി എം. കെ മനേഷ് അനുസ്മരണ പ്രഭാഷണം നടത്തി. വായനശാല വൈസ് പ്രസിഡണ്ട് പി കെ. വിശ്വനാഥൻ അധ്യക്ഷത വഹിച്ചു. വയോജന വേദി കൺവീനർ പി വി പവിത്രൻ സ്വാഗതം മേഘ നന്ദിയും പറഞ്ഞു.