ചട്ടുകപ്പാറ :- കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് തണ്ടപ്പുറം വാർഡ് ഗ്രാമസഭ തണ്ടപ്പുറം എ.എൽ.പി സ്കൂളിൽ നടന്നു. പഞ്ചായത്ത് പ്രസിഡൻ്റ് പി.പി റെജി അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് സി.നിജിലേഷ്, വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൻ പി.പ്രസീത, പഞ്ചായത്ത് അംഗങ്ങളായ കെ.കെ.എം ബഷീർ മാസ്റ്റർ, കെ.പി ചന്ദ്രൻ, പി.ബാലകൃഷ്ണൻ, കെ.മിനി, വികസന സമിതി കൺവീനർ കെ.രാമചന്ദ്രൻ, വി.ഇ.ഒ യദുമോഹൻ, ഒ.ബാലകൃഷ്ണൻ മാസ്റ്റർ, കെ.വി ജുവൈരിയ എന്നിവർ സംസാരിച്ചു.