കൊളച്ചേരി :- കൊളച്ചേരി തീപ്പെട്ടിക്കമ്പനി റോഡിൽ വീണ്ടും മാലിന്യം തള്ളിയ നിലയിൽ കണ്ടെത്തി. തീപ്പെട്ടിക്കമ്പനി - കരിങ്കൽക്കുഴി കനാൽ റോഡിൽ കനാലിനകത്താണ് പ്ലാസ്റ്റിക് കവറുകളിൽ കെട്ടി മാലിന്യം തള്ളിയ നിലയിൽ കണ്ടെത്തിയത്.
ദിവസങ്ങൾക്ക് മുൻ തീപ്പെട്ടിക്കമ്പനി റോഡിൽ കനാലിലും കനാലിന് പുറത്ത് റോഡരികിലുമായി പ്ലാസ്റ്റിക് കവറുകളിൽ കെട്ടി മാലിന്യം തള്ളിയ നിലയിൽ കണ്ടെത്തിയിരുന്നു. തുടർന്നാണ് ഇന്ന് രാവിലെ വീണ്ടും മാലിന്യം തള്ളിയിരിക്കുന്നത് ശ്രദ്ധയിൽപെട്ടത്.