സംസ്ഥാനത്ത് ഇന്നും സ്വർണ്ണവില ഉയർന്നു



തിരുവനന്തപുരം :- സംസ്ഥാനത്ത് തുടർച്ചയായ മൂന്നാം ദിനവും സ്വർണവില ഉയർന്നു. പവന് 320 രൂപയാണ് ഉയർന്നത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണിവില 72,840 രൂപയാണ്. ഇന്നലെ പവന് 360 രൂപ വർദ്ധിച്ചിരുന്നു. കഴിഞ്ഞ മൂന്ന് ദിവസംകൊണ്ട് സ്വർണത്തിന് 1520 രൂപയാണ് വർദ്ധിച്ചത്.

3,200 രൂപയോളം കുറഞ്ഞശേഷമാണ് ഈ ആഴ്ച സ്വർണവില വർദ്ധിച്ചത്. വില ഇടിഞ്ഞതോടെ പവന് 70,000 ത്തിന് താഴേക്ക് എത്തുമെന്ന ഉപഭോക്താക്കളുടെ പ്രതീക്ഷ തകർത്താണ് പവന്റ വില കുതിച്ചത്.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വപണി വില 40 രൂപ ഉയർന്നു. ഇന്നത്തെ വില 9105 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില ഇന്നലെ 35 രൂപ ഉയർന്നു. ഇന്നത്തെ വപണി വില 7470 രൂപയാണ്. വെള്ളിയുടെ വിലയും ഉയർന്നു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില ഒരു രൂപ വർദ്ധിച്ചു വിപണി വില 115 രൂപയാണ്.

Previous Post Next Post