സൗജന്യ നേത്ര പരിശോധന ക്യാമ്പ് നാളെ പാട്ടയത്ത്


കമ്പിൽ :- പാട്ടയം കലാഗ്രാമം, പാട്ടയം ബ്രദേഴ്സ്, DYFI പാട്ടയം യൂണിറ്റ്, AKG നേത്രാലയ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സൗജന്യ നേത്ര പരിശോധന ക്യാമ്പ് നാളെ ജൂലൈ 20 ഞായറാഴ്ച രാവിലെ 9 30 മുതൽ പാട്ടയം വ്യൂവേഴ്സ് സൊസൈറ്റിക്ക് സമീപം നടക്കും. 

കൊളച്ചേരി കൃഷിഓഫീസർ അജീഷ് ബേബി ഉദ്ഘാടനം ചെയ്യും വാർഡ് മെമ്പർ ഇ കെ അജിത് അധ്യക്ഷത വഹിക്കും. പരിപാടിയിൽ വച്ച് കാർഷിക ക്ലാസ് എടുക്കും. എസ്എസ്എൽസി പ്ലസ് ടു വിജയികളെ അനുമോദിക്കും. 

 കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക : 9895304193

Previous Post Next Post