അഴീക്കോട് :- അസമിലെ തദ്ദേശീയരായ താമസക്കാരെ കുടിയൊഴിപ്പിക്കുന്ന അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയുടെ വംശീയ ഉന്മൂലന നയങ്ങള്‍ക്കെതിരേ ദേശവ്യാപകമായി എസ്.ഡി.പി.ഐ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുന്നതിൻ്റെ ഭാഗമായി അസമിൽ പാവപ്പെട്ടവരെയും ന്യൂനപക്ഷങ്ങളെയും കുടിയൊഴിപ്പിക്കുന്നത് അവസാനിപ്പിക്കുക, ജീവിക്കാനുള്ള അവകാശവും സ്വാഭാവിക നീതിയും സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് അഴീക്കോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പുതിയതെരു ടൗണിൽ പ്രതിഷേധം സംഘടിപ്പിച്ചു.
മനുഷ്യത്വവിരുദ്ധവും ജനാധിപത്യവിരുദ്ധവുമായ ഭരണകൂട ഭീകരതകള്‍ക്കെതിരേ പ്രതിഷേധിക്കേണ്ടത് ജനാധിപത്യ വിശ്വാസികളുടെ സാമൂഹിക ബാധ്യതയാന്നെന്ന് പ്രതിഷേധം ഉദ്ഘാടനം ചെയ്തുകൊണ്ട് അഴീക്കോട് മണ്ഡലം പ്രസിഡണ്ട് അബ്ദുല്ല നാറാത്ത് പറഞ്ഞു. വൈസ് പ്രസിഡണ്ട് റഹീം പൊയ്ത്തുകടവ്, കമ്മിറ്റി അംഗം മഷൂദ് കണ്ണാടിപ്പറമ്പ് എന്നിവർ സംസാരിച്ചു.
ജില്ലാ കമ്മിറ്റി അംഗം സുനീർ പൊയ്ത്തുംകടവ്, ഓർഗനൈസിംഗ് സെക്രട്ടറി ശിഹാബ് നാറാത്ത്, ജോയിൻ സെക്രട്ടറി അൻവർ മാങ്കടവ്, ട്രഷറർ ഇസ്മായിൽ പൂതപ്പാറ, കമ്മിറ്റി അംഗങ്ങളായ ഷാഫി പി.സി,റാഷിദ് പുതിയതെരു അബ്ദുല്ല മന്ന, ചിറക്കൽ പഞ്ചായത്ത് പ്രസിഡണ്ട് നിസാർ കാട്ടാമ്പള്ളി തുടങ്ങിയവർ നേതൃത്വം നൽകി.