പാവന്നൂർമൊട്ട :- പാവന്നൂർമൊട്ട വാണീവിലാസം പൊതുജന വായനശാല & ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ വായനാ പക്ഷാചരണത്തിന്റെ സമാപനം കുറിച്ചുകൊണ്ട് ഐ.വി ദാസ് അനുസ്മരണം സംഘടിപ്പിച്ചു.
വി.പി ബാബുരാജ്, അനുസ്മരണ പ്രഭാഷണം നടത്തി. വായനശാലാ വൈസ് പ്രസിഡണ്ട് എം.വി പവിത്രൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.വിജയൻ സ്വാഗതവും ജോയിന്റ് സെകട്ടറി കെ.ജിതേഷ് നന്ദിയും പറഞ്ഞു.