14 കാരിയെ തട്ടികൊണ്ടു പോയി മദ്യം നൽകി കൂട്ട ബലാത്സംഗത്തിനിരയാക്കി ; കണ്ണൂർ സ്വദേശികൾ പിടിയിൽ


കണ്ണൂർ :- ബൈക്കിൽ തട്ടികൊണ്ടു പോയി 14 കാരിക്ക് മദ്യം നൽകിയ ശേഷം കൂട്ട ബലാത്സംഗത്തിനിരയാക്കിയ പത്തംഗ സംഘത്തിലെ മൂന്ന് യുവാക്കൾ അറസ്റ്റിൽ. കണ്ണൂർ ചൊവ്വ കനകവല്ലി റോഡിലെ വി.വി സംഗീത് (20), എടചൊവ്വ ആനപ്പാലത്തെ കെ.അഭിഷേക് (20), കണ്ണൂർ ചൊവ്വ വൈദ്യർകണ്ടി പീടികക്ക് സമീപത്തെ പി ആകാശ് (20) എന്നിവരെയാണ് കേസന്വേഷണ ചുമതലയുള്ള ടൗൺ സ്റ്റേഷൻ ഇൻസ്പെക്ടർ ശ്രീജിത് കൊടേരി അറസ്റ്റു ചെയ്‌തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.

എടക്കാട് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന 14 കാരിയുടെ പരാതിയിലായിരുന്നു കേസ്.എടക്കാട് സ്റ്റേഷൻ പരിധിയിലെ വീട്ടിൽ നിന്നും ഇക്കഴിഞ്ഞ ജൂൺ മാസം നാലിനുപെൺകുട്ടിയെ ബൈക്കിൽ തട്ടികൊണ്ടു വന്ന നാലംഗ സംഘം കണ്ണൂർ താഴെചൊവ്വയിലെത്തിച്ച് ലോഡ്ജ് മുറിയിൽ വെച്ച് നിർബന്ധിച്ച് മദ്യം കുടിപ്പിച്ച ശേഷം പെൺകുട്ടിയെ പീഡിപ്പിക്കുകയും പിന്നീട് സുഹൃത്തുക്കളായ ആറു പേരെ വിളിച്ചു വരുത്തുകയും അവരും പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. അഞ്ചാം തീയതി രാവിലെ അവശനിലയിൽ നാട്ടിലെത്തിയ പെൺകുട്ടി ബന്ധുക്കളോട് വിവരം പറയുകയും പോലീസിൽ പരാതി നൽകുകയുമായിരുന്നു. സംഭവം നടന്നത് ടൗൺ സ്റ്റേഷൻ പരിധിയിലായതിനാൽ പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്തു. മറ്റു പ്രതികൾക്കായി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കി.

Previous Post Next Post