റജിസ്റ്റേഡ് പോസ്റ്റ‌് സേവനം മാറുന്നു ; ഒക്ടോബർ 1 മുതൽ ഇനി സ്പീഡ് പോസ്റ്റ്‌ വിത്ത്‌ റജിസ്റ്റേഡ്


ന്യൂഡൽഹി :- തപാൽ വകുപ്പിന്റെ 50 വർഷത്തിലേറെ പഴക്കമുള്ള റജിസ്റ്റേഡ് പോസ്റ്റ‌് സേവനം സ്‌പീഡ് പോസ്റ്റുമായി ലയിക്കും. മാറ്റം ഒക്ടോബർ 1നു നിലവിൽ വരും. ഇത് സംബന്ധിച്ച ഗസറ്റഡ് വിജ്‌ഞാപനം കേന്ദ്ര സർക്കാർ പുറത്തിറക്കി. സ്പീഡ് പോസ്റ്റിനൊപ്പം ഇനി 'സ്പീഡ് പോസ്റ്റ‌് വിത്ത് റജി സ്റ്റേഡ്' എന്നൊരു സംവിധാനം കൂടിയുണ്ടാകും. വ്യക്തികൾ തപാൽ ഉരുപ്പടി നേരിട്ട് കൈപ്പറ്റുന്ന (അഡ്രസീസ്പെസിഫൈഡ്) സംവിധാനമാണിത്. കോടതി, -lബാങ്ക്, സർക്കാർ ഓഫിസുകൾ തുടങ്ങി മുൻപ് റജിസ്റ്റേഡ് പോസ്‌റ്റ് വഴി അയച്ചിരുന്ന കത്തുകൾ ഇനി സ്‌പീഡ് പോസ്‌റ്റ് വിത്ത് റജിസ്‌റ്റേഡ് വഴി അയയ്ക്കാം. ഇതിന് അധികനിരക്ക് ഈടാക്കും. നിലവിലെ സ്പീഡ് പോസ്‌റ്റ് അഡ്രസ് സ്പെസിഫൈഡ് (വിലാസത്തിൽ നൽകുക) സംവിധാനം അതേപടി തുടരും.

പ്രതിവർഷം 25,000 കോടി രൂപയുടെ നഷ്‌ടം ഉൾപ്പെടെ പരിഗണിച്ചാണ് സേവനാടിസ്ഥാന ത്തിൽ തപാൽ വകുപ്പ് നടത്തി വന്ന റജി‌സ്റ്റേഡ് പോസ്‌റ്റ് സ്‌പീഡ് പോസ്റ്റുമായി ലയിപ്പിക്കുന്നത്. സെപ്റ്റംബർ ഒന്നോടെ ലയനം പൂർത്തിയാക്കുമെന്നായിരുന്നു ആദ്യ പ്രഖ്യാപനം. പുതിയ എപിടി 2.0 സോഫ്റ്റ്വേർ രാജ്യത്തെ പോസ്‌റ്റ് ഓഫിസുകളുടെയാകെ താളം തെറ്റിച്ചതോടെ ലയനം നീട്ടി. തപാൽ വകുപ്പിന്റെ പ്രവർത്തനങ്ങളെല്ലാം ഇനി ഓൺലൈൻ ആയിരിക്കും.

Previous Post Next Post