കായകല്പ പുരസ്‌കാരം ഏറ്റുവാങ്ങി

 



കണ്ണൂർ:-സർക്കാർ ആശുപത്രികളിലെ ശുചിത്വ പരിപാലനം, അണുബാധ നിയന്ത്രണം എന്നിവ വിലയിരുത്തി പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാന സർക്കാർ നൽകുന്ന കായകല്പ പുരസ്‌കാരം ചെറുകുന്ന് താവം ആയുർവേദ ആശുപത്രിക്ക്‌ സമ്മാനിച്ചു.

തിരുവനന്തപുരത്ത് നടന്ന പരിപാടിയിൽ ആരോഗ്യ മന്ത്രി വീണാ ജോർജിൽ നിന്നും പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി നിഷ, വൈസ് പ്രസിഡന്റ്‌ പി.വി. സജീവൻ, ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ കെ അനിത, മെഡിക്കൽ ഓഫീസർമാരായ ഡോ. ജീജ, ഡോ. ശ്രേയ എന്നിവർ അവാർഡ് ഏറ്റുവാങ്ങി.

Previous Post Next Post