കണ്ണൂർ:-ദുരന്തമുഖങ്ങളിലെ രക്ഷാപ്രവർത്തനങ്ങളിൽ ഇനി കുടുംബശ്രീ വനിതകളും. ഒരു തരത്തിൽ, ഒരു തരത്തിലാണ്, ഒരു തരത്തിൽ, ഒരു തരത്തിൽ, ഒരു തരത്തിൽ ഒരു തരത്തിൽ പ്രവർത്തനമാരംഭിച്ചു. ദുരന്തബാധിത പ്രദേശങ്ങളിലെ രക്ഷാപ്രവർത്തനം ജില്ലയിൽ നിന്നും പരിശീലനം ലഭിച്ച വനിതകളുടെ കൂട്ടായ്മയാണ് ജെൻഡർ ബ്രിഗേഡ്. രക്ഷാപ്രവർത്തനം, അടിയന്തര വൈദ്യസഹായം, മാനസിക പിന്തുണ, താൽക്കാലികമായി അഭയ കേന്ദ്രത്തിലേക്ക് മാറ്റൽ, ശുചീകരണം, ഭക്ഷണം എത്തിച്ചുനൽകൽ തുടങ്ങിയ പ്രവർത്തനങ്ങൾ ജെൻഡർ ബ്രിഗേഡ് പ്രവർത്തകർ ചെയ്യുന്നത്. പഞ്ചായത്ത് കേന്ദ്രീകരിച്ചു കൊണ്ടാണ് പ്രവർത്തനം. ആദ്യഘട്ടത്തിൽ സി ഡി എസ് മെമ്പർമാരാണ് ഗ്രൂപ്പിലെ അംഗങ്ങൾ. രണ്ടാം ഘട്ടത്തിൽ തല്പരരായ അയൽക്കൂട്ടം അംഗങ്ങൾക്കും ഒക്സിലറി അംഗങ്ങൾക്കും ഭാഗമാകാം.
ജെൻഡർ ബ്രിഗേഡ് ഗ്രൂപ്പിൻ്റെ ഉദ്ഘാടനം അഴീക്കോട് ചടയൻ സ്മാരകത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ അജീഷ് നിർവഹിച്ചു. 'ദുരന്ത സാഹചര്യങ്ങളിൽ ആർട്ട് തെറാപ്പിയിലൂടെ മാനസിക സാമൂഹിക പരിചരണം' എന്ന വിഷയത്തിൽ സൈക്കോളജിസ്റ്റ്മാരായ നീതു മഹേഷ്, ജിത എന്നിവർ ക്ലാസ്സെടുത്തു.
അഴീക്കോട് സി ഡി എസ് ചെയ്തപേഴ്സൺ പ്രീത, സ്നേഹിത സ്റ്റാഫ് ബിബിത, സി ഡി എസ് പ്രവർത്തകർ എന്നിവർ പങ്കെടുത്തു