കണ്ണൂർ :- സപ്ലൈകോ ഓണച്ചന്ത നാളെ ആരംഭിക്കും. ഓണക്കാലത്തു നൽകുന്ന 8 കിലോഗ്രാം സബ്‌സിഡി അരിക്കു പുറമേ കാർഡൊന്നിന് 20 കിലോഗ്രാം പച്ചരിയോ പുഴുക്കലരിയോ 25 രൂപ നിരക്കിൽ ലഭിക്കും. സബ്‌സിഡി നിരക്കിൽ ഒരു കിലോഗ്രാം മുളകുമുണ്ട്. 250ൽ അധികം ബ്രാൻഡഡ് നിത്യോപയോഗ സാധനങ്ങൾക്ക് ഓഫറുകളും വിലക്കുറവും നൽകുന്നുണ്ട്.
സഞ്ചരിക്കുന്ന ഓണച്ചന്തകളിൽ നിത്യോപയോഗ സാധനങ്ങൾക്കൊപ്പം സബ്സിഡി ഉൽപന്നങ്ങളും ലഭിക്കും. സെപ്റ്റംബർ 4നു സമാപിക്കും. നാളെ 11നു താലൂക്ക് ഓഫിസ് കോൺഫറൻസ് ഹാളിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ജില്ലാ ഉദ്ഘാടനം നിർവഹിക്കും. മേയർ മുസ്‌ലിഹ് മഠത്തിൽ അധ്യക്ഷനാകും. കോർപറേഷൻ സ്‌ഥിരസമിതി അധ്യക്ഷൻ സുരേഷ്ബാബു എളയാവൂർ ആദ്യ വിൽപന നിർവഹിക്കും.