കരിവെള്ളൂർ :- സംസ്ഥാനത്തെ സിബിഎസ്ഇ, സൈനിക സ്കൂൾ, കേന്ദ്രീയ വിദ്യാലയം, നവോദയ വിദ്യാലയം എന്നിവയുൾപ്പെടെ എല്ലാ സ്കൂളിലും പത്താംതരം വരെ മലയാളം പഠിപ്പിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ പരിശോധനയ്ക്ക് നിർദേശം.
2018-ലെ മലയാള ഭാഷാ പഠനചട്ടങ്ങൾ പ്രകാരം സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും ഒന്നാംതരം മുതൽ പത്താംതരം വരെ മലയാളം ഒരു ഭാഷയായി പഠിപ്പിക്കുന്നുവെന്ന് ഉറപ്പുവരുത്തേണ്ടത് പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ചുമതലയാണെന്ന് പറയുന്നുണ്ട്. ഓരോ അധ്യയനവർഷവും ഇത് സംബന്ധിച്ച് പരിശോധന നടത്തണമെ ന്ന് ചട്ടത്തിലുണ്ട്. ഇത് പ്രകാരമാണ് പരിശോധന നടക്കുന്നത്. യൂ ളുകളിൽ പരിശോധന നടത്തി ജില്ലാ, ഉപജില്ലാ വിദ്യാഭ്യാസ ഓഫി സർമാർ മൂന്നുമാസത്തിനകം വിദ്യാഭ്യാസ ഉപഡയറക്ടർമാർക്ക് റി പ്പോർട്ട് നൽകണം.