കരിവെള്ളൂർ :- മലയാളം ഒരു വിഷയമായി പഠിക്കാത്ത എൽപിഎസ്ടി, യുപിഎസ്‌ടി അധ്യാപക തസ്തികകളിൽ നിയമിക്കപ്പെടുന്നവർക്ക് മലയാള ഭാഷാപ്രാവീണ്യം ഉറപ്പിക്കുന്നതിനായി പിഎസി പരീക്ഷ നിർബന്ധമാക്കി സർക്കാർ ഉത്തരവായി. മലയാളം പഠിക്കാത്തവർക്ക് കേരള പബ്ലിക് സർവീസ് കമ്മിഷൻ നടത്തുന്ന ലാംഗ്വേജ് ടെസ്റ്റ് ഇൻ മലയാളത്തിൽ 40 ശതമാനത്തിൽ കുറയാത്ത മാർക്ക് വാങ്ങി വിജയിച്ചാൽ മാത്രമേ ഇനി പ്രൈമറി അധ്യാപകനായി നിയമനം ലഭിക്കുകയുള്ളു. സംസ്ഥാനത്തെ സർക്കാർ, എയ്‌ഡഡ് പ്രൈമറി വിദ്യാലയങ്ങളിൽ നിയമിക്കപ്പെടുന്നവർ എസ്എസ്എൽസിക്ക് മലയാളം പഠിച്ചിരിക്കണമെന്ന് 2002-ൽ ഉത്തരവിറക്കിയിരുന്നു. 2018-ൽ ആ ഉത്തരവിൽ ഭേദഗതി വരുത്തി.
സെക്കൻഡറി, ഹയർ സെക്കൻഡറിതല ങ്ങളിൽ മലയാളം പഠിച്ചിട്ടില്ലെങ്കിലും ബിരുദ, ബിരുദാനന്തര അധ്യാ പക പരിശീലന യോഗ്യതാതലങ്ങളിൽ ഏതെങ്കിലുമൊന്നിൽ കേരള ത്തിലെ റെഗുലർ കോഴ്‌സ് വഴി മലയാളം ഒരു ഭാഷയായി പഠിച്ചിട്ടു ള്ളവർക്ക് നിയമനത്തിന് അർഹത നൽകി ഉത്തരവായി. എന്നാൽ പിന്നീട് ഔദ്യോഗികഭാഷ സംബന്ധിച്ച സമിതിയുടെ ശുപാർശയു ടെ അടിസ്ഥാനത്തിൽ 2018-ൽ ഇറങ്ങിയ ഉത്തരവ് റദ്ദാക്കി 2002-ലെ ഉത്തരവ് നിലനിർത്തി. എസ്എസ്എൽസിക്ക് മലയാളം പഠി ക്കാത്തവർ ഇനിമുതൽ പിഎസ്‌സി ഭാഷാപ്രാവീണ്യ പരീക്ഷ ജയി ച്ചാൽ മാത്രമേ പ്രൈമറി അധ്യാപകരാകാനാവൂ. പരീക്ഷ സംബന്ധി ച്ച് പിഎസ്‌സി വിജ്ഞാപനം പുറപ്പെടുവിക്കും.