കൊളച്ചേരി :- പാട്ടയം സൊസൈറ്റി - മൂസാൻ പീടിക റോഡ് നാട്ടുകാരുടെ നേതൃത്വത്തിൽ ശുചീകരിച്ചു. ദിനം പ്രതി നിരവധിപേർ കടന്നു പോകുന്ന റോഡിന്റെ ഇരുവശവും കാട് മൂടിയ നിലയിലായിരുന്നു. നാട്ടുകാർ ചേർന്ന് റോഡരികിലെ കാട് വയക്കി ശുചീകരിച്ചു.
ടി.വി അനിരുദ്ധൻ, സജിത്ത് പാട്ടയം, മുഹമ്മദ് കുഞ്ഞി, ദിനേശൻ, പി.ആർ ദേവരാജൻ, സജീവ് വി.കെ, സുനിത, അനിത, റിനാസ്, ആശ്വൽ സുഭാഷ് എന്നിവർ ശുചീകരണ പ്രവർത്തനത്തിന് നേതൃത്വം നൽകി.