കണ്ണാടിപ്പറമ്പ് :- മാസങ്ങൾക്ക് മുൻപേ വൈദ്യുത കണക്ഷൻ ലഭിച്ചിട്ടും മാലോട്ട് ജംഗ്ഷനിൽ സ്ഥാപിച്ച തെളിയാത്ത മിനിമാസ്സ് ലൈറ്റിന് മാലോട്ട് വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ റീത്ത് വെച്ച് പ്രതിഷേധിച്ചു.
മണ്ഡലം പ്രസിഡൻ്റ് മോഹനാംഗൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഗോവിന്ദൻ, ബാബു പ്രതീഷ്, സുബൈർ, റെജിഫ്, പ്രശാന്തൻ, സജീർ, ലക്ഷ്മണൻ, സജീർ, ലീന, നെയിമാ, ശ്രീധരൻ, രമ, എം.വി ഉണ്ണികൃഷ്ണൻ, സനീഷ് ചിറയിൽ, ധനേഷ് സി.വി, സജീവൻ, ബിനോജ്, സലീം, മജീദ് കെ.സി എന്നിവർ പങ്കെടുത്തു.