കമ്പിൽ :- കമ്പിൽ ചെറുക്കുന്ന് ചോയിച്ചേരി വയലിൽ മുള്ളൻ പന്നിയെ പരിക്കേറ്റ നിലയിൽ കണ്ടെത്തി. ഇന്നലെ രാവിലെയോടെയാണ് 10 കിലോയലധികം ഭാരമുള്ള മുള്ളൻപന്നിയെ കണ്ടെത്തിയത്. കഴുത്തിനും വാൽഭാഗത്തും കടിയേറ്റ നിലയിലായാണ് മുള്ളൻപന്നിയെ സിപിഐ (എം) ചെറുക്കുന്ന് ബ്രാഞ്ച് സെക്രട്ടറി എ.ഒ പവിത്രൻ്റെ ശ്രദ്ധയിൽപെട്ടത്.
ഉടൻ തളിപറമ്പ് ഫോറസ്റ്റ് ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി മുള്ളൻ പന്നിയെ ഏറ്റെടുത്തു. വൈൽഡ് ലൈൻ റെസ്ക്യൂർ സുജീന്ദ്രൻ തളിപ്പറമ്പ് പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം ചികിത്സക്കായി കൊണ്ട് പോയി.