കണ്ണപുരം:- വയോധികയെ വയലിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണപുരം മൊട്ടമ്മൽ ഉമ്മിണിക്കുന്നിൽ മാറ്റാങ്കിൽ ഹൗസിലെ കാർത്ത്യായനി (69) ആണ് മരിച്ചത്.
കഴിഞ്ഞ ദിവസമാണ് വീടിന്സമീപത്തെ വയലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. രജിസ്ട്രാർ ഓഫീസ് മുൻ ജീവനക്കാരിയാണ് കാർത്ത്യായനി.കണ്ണപുരം ഇൻസ്പെക്ടർ മഹേഷ് കണ്ടമ്പേത്തിന്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.