ജപ്പാൻ ജ്വരത്തിനെതിരെ രണ്ടുജില്ലകളിൽ വാക്‌സീൻ യജ്ഞം


കോഴിക്കോട് :- ജപ്പാൻ ജ്വരത്തിനെതിരെ കോഴിക്കോട്, മലപ്പുറം ജില്ലകളിൽ പ്രത്യേക വാക്‌സീൻ യജ്ഞം നടത്താൻ ആരോഗ്യ വകുപ്പ്. ഒന്ന് മുതൽ 15 വരെ വയസ്സുള്ള കുട്ടികൾക്കായാണ് വാക്സീൻ യജ്ഞം. കേന്ദ്ര സർക്കാരിൻ്റെ നിർദേശ പ്രകാരമാണ് പ്രത്യേക വാക്‌സിനേഷൻ ഡ്രൈവ്. രണ്ട് ഡോസുകളിലായി വാക്സ‌ീൻ നൽകും. 

കോഴിക്കോട്, മലപ്പുറം ജില്ലകളിലായി അടുത്ത കാലത്ത് ജപ്പാൻ ജ്വര കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്ത‌തിരുന്നു. കണക്കുകൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രം സംസ്ഥാനത്തിന് പ്രത്യേക നിർദേശം നൽകിയത്. നിലവിൽ തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിൽ ജപ്പാൻ ജ്വരത്തിനെതിരായ വാക്‌സിനേഷൻ ഡ്രൈവ് നടക്കുന്നുണ്ട്.

Previous Post Next Post