ചെക്കിക്കുളം :- കട്ടോളി നവകേരള വായനശാല & ഗ്രന്ഥാലയം ബാലവേദിയുടെ നേതൃത്വത്തിൽ ഹിരോഷിമ- നാഗസാക്കി ദിനം ആചരിച്ചു. വായനശാല വൈസ് പ്രസിഡണ്ട് കെ.സജീവ് കുമാർ യുദ്ധവിരുദ്ധ പ്രഭാഷണം നടത്തി. ബാലവേദി പ്രസിഡണ്ട് എലേന എസ്.എം അധ്യക്ഷത വഹിച്ചു.
വായനശാല പ്രസിഡന്റ് വിനത എം.സി ആശംസ അർപ്പിച്ചു. ബാലവേദി സെക്രട്ടറി സാൻവിയ.കെ സ്വാഗതവും ബാലവേദി ജോയിന്റ് സെക്രട്ടറി സ്വാർത്ഥിക്.കെ നന്ദിയും പറഞ്ഞു. ബാലവേദി പ്രവർത്തക മന്യ യുദ്ധവിരുദ്ധ പ്രതിജ്ഞയും ചൊല്ലിക്കൊടുത്തു.