കൂട്ടാളി:-കാർഷിക വികസന കർഷക വകുപ്പ്, കൂടാളി ഗ്രാമപഞ്ചായത്ത് കൃഷിഭവൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കർഷകദിനമാചരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി കെ ഷൈമ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന പരിപാടിയിൽ വൈസ് പ്രസിഡന്റ് പി പത്മനാഭൻ അധ്യക്ഷനായി. കർഷക ദിനാചരണത്തിന്റെ ഭാഗമായി വിളംബര ഘോഷയാത്ര നടത്തി. മുതിർന്ന കർഷകൻ കെ എ അതാ ഉല്ലാഹ്, വനിത കർഷക ടി പ്രീത,
ജൈവ കർഷകൻ കെ ഖാലിദ്, സമ്മിശ്ര കർഷകൻ കെ കെ പ്രമോദ്, യുവ കർഷകൻ കെ ആർ ഷംസുദ്ദീൻ, എസ് സി കർഷകൻ സി വി ശിവൻ, വിദ്യാർത്ഥി കർഷക വി ആര്യനന്ദ, കർഷകത്തൊഴിലാളി പി വി പുഷ്പവല്ലി, കർഷക മിത്ര കെ സതീഷ് ബാബു, അനിൽകുമാർ എന്നിവരെ പഞ്ചായത്ത് പ്രസിഡന്റ് ആദരിച്ചു.
സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ വസന്ത ടീച്ചർ, കെ ദിവാകരൻ, സി ഡി എസ് ചെയർപേഴ്സൺ അനുപമ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ സി എച്ച് വത്സൻ, അരവിന്ദൻ മാഷ്, കെ എം വിജയൻ, കൃഷി ഓഫീസർ പി കെ ശ്രാവ്യ, കൃഷി അസിസ്റ്റന്റ് പഞ്ചമി എന്നിവർ സംസാരിച്ചു.