മയ്യിൽ:-മയ്യിൽ കൃഷി ഭവന്റെയും മയ്യിൽ ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ കർഷകദിനമാചരിച്ചു. ജില്ലാപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എൻ വി ശ്രീജിനി ഉദ്ഘാടനം ചെയ്തു. മയ്യിൽ ഐ എം എൻ എസ് ജി എച്ച് എസ് എസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ ടി രാമചന്ദ്രൻ അധ്യക്ഷനായി. കർഷകദിനാചരണത്തിന്റെ ഭാഗമായി കർഷക ഘോഷയാത്ര സംഘടിപ്പിച്ചു. കണ്ണൂർ കൃഷി വിജ്ഞാന കേന്ദ്രം അസിസ്റ്റന്റ് പ്രൊഫസർ കെ പി മഞ്ജു കർഷകരുമായി മുഖാമുഖം സെഷൻ കൈകാര്യം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം വി അജിത ക്വിസ് മത്സര വിജയികൾക്കുള്ള സമ്മാനദാനവും കർഷകരെ ആദരിക്കലും നിർവഹിച്ചു. പഞ്ചായത്തിലെ മുതിർന്ന കർഷകൻ പി ശ്രീധരൻ, മികച്ച നെൽകർഷകൻ കെ. പവിത്രൻ, ജൈവകർഷകൻ കെ പി ഇബ്രാഹിം, കേരകർഷകൻ ഐ വി ഗോപിനാഥൻ, വനിത കർഷക സി ലീല, വിദ്യാർത്ഥി കർഷക വൈഗരി സാവൻ, സമ്മിശ്ര കർഷകൻ കെ.വി. സുധാകരൻ, ക്ഷീരകർഷക കെ പി ധന്യ, പച്ചക്കറി കർഷകൻ എ.പി കുഞ്ഞിരാമൻ, എസ് സി കർഷക കെ മാധവി, കർഷക തൊഴിലാളി എ എം രോഹിണി, യുവ കർഷകരായ കെ സി ഷൈജേഷ്, സി വൃന്ദ, മികച്ച പാടശേഖര സമിതിയായ ഇരുവാപ്പുഴ നംബ്രം പാടശേഖര സമിതി, ഗ്രീൻകോസ് കൃഷിക്കൂട്ടം എന്നിവരെയാണ് ആദരിച്ചത്.
ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.പി രേഷ്മ, ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം വി ഓമന , ഗ്രാമപഞ്ചായത്തംഗം ഇ എം സുരേഷ്ബാബു, സ്ഥിരം സമിതി അംഗങ്ങളായ പി പ്രീത, എം ഭരതൻ, വി വി അനിത, സി ഡി എസ് ചെയർപേഴ്സൺ വി പി രതി, കൃഷി അസിസ്റ്റന്റ് ഡയക്ടർ കെ ജെ രേഖ, മയ്യിൽ മൃഗാശുപത്രി വെറ്റിനറി സർജൻ ഡോ ആസിഫ് എം അഷ്റഫ്, മയ്യിൽ ഐ എം എൻ എസ് ജി എച്ച് എസ് എസ് പ്രിൻസിപ്പൽ കെ മനോജ്, അസിസ്റ്റന്റ് കൃഷി ഓഫീസർ എ അശോക് കുമാർ എന്നിവ