ഒക്ടോബറിലും വൈദ്യുതി സർചാർജ് യൂണിറ്റിന് 10 പൈസ


തിരുവനന്തപുരം :- ഒക്ടോബറിലെ വൈദ്യുതി ബില്ലിലും യൂണി റ്റിന് 10 പൈസ വീതം ഇന്ധന സർചാർജ് ഉണ്ടാകും. രണ്ടുമാസത്തിലൊരിക്കലുള്ള ബില്ലിലും പ്രതിമാസ ബില്ലിലും ഇതു ബാധകമാകും. ഓഗസ്റ്റിൽ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ പുറത്തു നിന്നു വൈദ്യുതി വാങ്ങിയതിന് റഗുലേറ്ററി കമ്മിഷൻ അനുമതി നൽകിയതിനെക്കാൾ അധികമായി ചെലവായ 27.42 കോടി രൂപ തിരിച്ചുപിടിക്കാനാണ് സർചാർജ് ചുമത്തുന്നത്. സെപ്റ്റംബറിലെ ബില്ലിലും 10 പൈസയായിരുന്നു സർചാർജ്.

Previous Post Next Post