കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ നാളെ രഥോത്സവം


കൊല്ലൂർ :- നവരാത്രി ഉത്സവത്തിന്റെ ഭാഗമായി കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ നാളെ രഥോത്സവം. മഹാനവമി നാളിലെ പ്രധാന ചടങ്ങിൽ പങ്കെടുക്കാൻ ആയിരങ്ങൾ കൊല്ലൂരിലേക്കെത്തും.

നാളെ രാവിലെ 11.30ന് ചണ്ഡികായാഗം നടക്കും. ഉച്ചയ്ക്ക് 1.15 ന് ധനുർലംഗന മുഹൂർത്തത്തിൽ മുഖ്യതന്ത്രി നിത്യാനന്ദ അഡിഗയുടെ കാർമികത്വത്തിൽ പുഷ്‌പ രഥോത്സവ ചടങ്ങുകൾക്ക് തുടക്കമാകും. മൂകാംബികാ ദേവിയെ പുഷ്പങ്ങളാൽ അലങ്കരിച്ച രഥത്തിൽ ക്ഷേത്രത്തിനകത്ത് ശ്രീകോവിലിനു ചുറ്റും എഴുന്നള്ളിക്കുന്ന ചടങ്ങാണിത്. ഒക്ടോബർ 2ന് വിജയദശമി നാളിൽ പുലർച്ചെ 3ന് നടതുറന്ന് വിദ്യാരംഭചടങ്ങുകൾക്കു തുടക്കമാകും. വൈകുന്നേരം വിജയരഥോത്സവത്തോടെ നവരാത്രി ആഘോഷങ്ങൾക്ക് സമാപനമാകും.

Previous Post Next Post