GST പരിഷ്കാരം ; ഇതുവരെ ലഭിച്ചത് 3,000 പരാതികൾ


ന്യൂഡൽഹി കഴിഞ്ഞ 22 മുതൽനടപ്പാക്കിയ ജിഎസ്ടി പരിഷ്കാരവുമായി ബന്ധപ്പെട്ട് രാജ്യമാകെ ഇതുവരെ ഏകദേശം 3,000 പരാതികൾ ലഭിച്ചതായി ഉപഭോക്‌തൃ കാര്യമന്ത്രാലയം. പരാതികൾ കേന്ദ്ര പരോക്ഷനികുതി ബോർഡിന് കൈമാറുകയാണെന്ന് ഉപഭോക്തൃകാര്യ സെക്രട്ടറി നിധി ഖാരെ പറഞ്ഞു. ജിഎസ്‌ടി ഇളവ് കൃത്യമായി ഉപയോക്‌താവിന് ലഭിക്കാത്തതുമായി ബന്ധപ്പെട്ടാണ് പരാതികളിലേറെയുമെന്നാണ് സൂചന. 

ജിഎസ്ട‌ി പരിഷ്കാരവുമായി ബന്ധപ്പെട്ട പരാതി പരിഹാരത്തിന് ദേശീയ ഉപഭോക്തൃ ഹെൽപ്‌പ്ലൈൻ പോർട്ടലിൽ പ്രത്യേക സംവിധാനമൊരുക്കിയിട്ടുണ്ട്. ഓട്ടമൊബീൽ, ബാങ്കിങ്, കൺസ്യൂമർ ഡ്യൂറബിൾസ്, ഇ-കൊമേഴ്സ്, എഫ്എംസിജി തുടങ്ങി വിവിധ വിഭാഗങ്ങൾ തിരിച്ച് പരാതികൾ എളുപ്പം നൽകാൻ സാധിക്കും. മലയാളം ഉൾപ്പെടെ 17 ഭാഷകളിൽ പരാതികൾ നൽകാൻ എൻസിഎച്ച് പോർട്ടലിൽ സൗകര്യമുണ്ട്. 

Previous Post Next Post