'അനീതിയുടെ കാലത്തിന് യുവതയുടെ തിരുത്ത്' മുസ്ലിം യൂത്ത് ലീഗ് കുറ്റ്യാട്ടൂർ പഞ്ചായത്ത്‌ സമ്മേളനം തുടങ്ങി


കുറ്റ്യാട്ടൂർ :- 'അനീതിയുടെ കാലത്തിന് യുവതയുടെ തിരുത്ത്' എന്ന പ്രമേയത്തിൽ മുസ്ലിം യൂത്ത് ലീഗ് കുറ്റ്യാട്ടൂർ പഞ്ചായത്ത്‌ സമ്മേളനം സെപ്റ്റംബർ 14,15,16 തീയ്യതികളിൽ പാറാലിൽ മർഹൂം ടി പി ഖാദർ കുട്ടി മാസ്റ്റർ നഗറിൽ വെച്ച് നടക്കും.

സെപ്റ്റംബർ 15 തിങ്കളാഴ്ച വൈകുന്നേരം 7 മണിക്ക് പൊതുസമ്മേളനം. മുസ്‌ലിം യൂത്ത്ലീഗ് സംസ്ഥാന കമ്മിറ്റി ജനറൽ സെക്രട്ടറി പി.കെ ഫിറോസ് ഉദ്‌ഘാടനം ചെയ്യും. ജംഷീർ പാലക്കാട് മുഖ്യ പ്രഭാഷണം നടത്തും. പി.സി നസീർ, ഷംസീർ മയ്യിൽ, നൗഷാദ് പുതുകണ്ടം എന്നിവർ പ്രഭാഷണം നടത്തും.



Previous Post Next Post