കമ്പിൽ :- ജനവിരുദ്ധ സർക്കാറുകൾക്കെതിരെ മുസ്ലിം ലീഗ് കൊളച്ചേരി പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിക്കുന്ന ജനബോധന പദയാത്ര ഒക്ടോബർ 2 ന് കൊളച്ചേരിയിൽ നടക്കും. വ്യാഴാഴ്ച ഉച്ചയ്ക്ക് 2.30 ന് നൂഞ്ഞേരിയിൽ നിന്ന് ആരംഭിക്കുന്ന യാത്ര കമ്പിൽ ബസാറിൽ സമാപിക്കും.
മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് എം.അബ്ദുൽ അസീസിന്റെ അധ്യക്ഷതയിൽ മുസ്ലിം ലീഗ് തളിപ്പറമ്പ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി മുസ്തഫ കോടിപ്പോയിൽ യോഗം ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായ ആറ്റക്കോയ തങ്ങൾ, പി.പി.സി മുഹമ്മദ് കുഞ്ഞി, കെ.മുഹമ്മദ് കുട്ടി ഹാജി, കെ.ഷാഹുൽ ഹമീദ്, പി.കെ.പി നസീർ, അന്തായി ചേലേരി, ജാബിർ പാട്ടയം, കെ.സി മുഹമ്മദ് കുഞ്ഞി എന്നിവർ സംസാരിച്ചു.
